ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി നാല് വർഷ ഡിപ്ലോമ കോഴ്സ്
സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്നാർ കേറ്ററിംഗ് കോളേജിലെ 2022-23 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി നാല് വർഷ ഡിപ്ലോമ കോഴ്സ് പ്രവേശന നടപടികൾ ഇന്ന് (സെപ്തംബർ 3) മുതൽ ആരംഭിക്കും. SSLC/THSLC മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് www.polyadmission.org/dhm എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പൊതു വിഭാഗങ്ങൾക്ക് 200 രൂപയും, പട്ടിക ജാതി /പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. യോഗ്യത നേടുന്നതിന് രണ്ടിൽ കൂടുതൽ തവണ അവസരങ്ങൾ വിനിയോഗിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. സെപ്തംബർ 30 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദ വിവരങ്ങൾ വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പക്ടസിൽ ലഭ്യമാണ്.
പ്രൊവിഷണൽ റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു.
DHMCT Provisional Ranklist