2024 -25 അദ്ധ്യയന വർഷത്തെ ലാറ്ററൽ എൻട്രി വഴിയുള്ള പോളിടെക്നിക് കോളേജ് പ്രവേശനത്തിലേക്ക് സ്വാഗതം.
സ്ഥാപനങ്ങൾ, കോഴ്സുകൾ, സില്ലബസുകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ www.sitttrkerala.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പോളിടെക്നിക് ലാറ്ററൽ എൻട്രി ഡിപ്ലോമ - ഒഴിവുള്ള സീറ്റുകളിലേക്കു നേരിട്ടുള്ള പ്രവേശനം
2024-25 അദ്ധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ്/ (IHRD/CAPE/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്പോട്ട് അഡ്മിഷൻ 05.07.2024 മുതൽ 09.07.2024 വരെ അതാതു സ്ഥാപനങ്ങളിൽ വച്ച് നടത്തുന്നതാണ്. അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. സ്പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാവുന്നതാണ്.
ഒഴിവുകൾ നികത്തുന്നതിനായി നിലവിലെ റാങ്ക് ലിസ്റ്റിലെ അപേക്ഷകരുടെ അഭാവത്തിൽ നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പുതുതായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ www.polyadmission.org/let എന്ന അഡ്മിഷൻ പോർട്ടലിലെ ഹോം പേജിൽ ലഭ്യമായിട്ടുള്ള One Time Registration എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് Candidate login link വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്പോട്ട് അഡ്മിഷനു വേണ്ടി പുതുതായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് One Time Registration നും അപേക്ഷ സമർപ്പണത്തിനും 28-06-2024 മുതൽ 04-07-2024 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. One Time Registration ഫീസായി പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾ 200 രൂപയും മറ്റു വിഭാഗങ്ങൾ 400 രൂപയും ഓൺലൈനായി ഒടുക്കേണ്ടതുമാണ്.
നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പുതുതായി ലഭിക്കുന്ന അപേക്ഷകൾ കൂടി ഉൾപ്പെടുത്തി പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതാണ്.
നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org/let എന്ന വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ പോളിടെക്നിക് കോളേജിൽ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
👉 Spot Admission/Counseling Schedule
LATERAL ENTRY ADMISSION - REVISED DATES |
Sl. No. |
Activity |
Date |
1 |
One time registration fee remittance and Online Submission of Application begins
|
20.05.2024
|
2 |
Last date for One time registration fee remittance
|
06.06.2024
|
3 |
Online Submission of Application ends
|
07.06.2024
|
4 |
Publication of Provisional Rank list
|
11.06.2024
|
5 |
Last date for appeal and correction of Applications
|
14.06.2024
|
6 |
Publication of Final Rank List
|
16.06.2024
|
7 |
Online Registration for Counselling
|
16.06.2024 to 19.06.2024
|
8 |
Publication of Admission Schedule by Nodal Polytechnic Colleges
|
20.06.2024
|
9 |
Counselling and Admission |
21.06.2024 to 24.06.2024
|
10 |
Spot Admission if any |
05.07.2024 to 09.07.2024
|
11 |
Admission closes on |
15.09.2024
|