1 |
Q |
പോളിടെക്നിക് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത എന്താണ് ? |
|
|
A |
SSLC/THSLC അല്ലെങ്കിൽ അതിനു തുല്യമായ മറ്റു പരീക്ഷകളോ ഉന്നത വിദ്യാഭ്യാസത്തിനു പഠിക്കാനുള്ള യോഗ്യതയോടെ പാസായിരിക്കണം. |
|
2 |
Q |
പ്രവേശനത്തിന് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ ? |
|
|
A |
ഇല്ല. |
|
3 |
Q |
കേരളത്തിന് പുറത്തുള്ളവർക്ക് അപേക്ഷിക്കാമോ ? |
|
|
A |
പ്രോസ്പെക്ട്സിൽ 9.12 ൽ അഞ്ചാമത്തെ കോളത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി പരിഗണിക്കുന്നതാണ് . |
|
4 |
Q |
പത്താം ക്ലാസ് NIOS സ്കീമിൽ പാസായവർക്ക് അപേക്ഷിക്കാമോ ? |
|
|
A |
SSLC/THSLC അല്ലെങ്കിൽ അതിനു തുല്യമായ NIOS ഉന്നത വിദ്യാഭ്യാസത്തിനു പഠിക്കാനുള്ള യോഗ്യതയോടെ പാസായിരിക്കണം. സ്ട്രീം ഒന്നിലേക്ക് പരിഗണിക്കുന്നതിന് കണക്ക്, ഇംഗ്ലീഷ്, സയൻസ് എന്നീ വിഷയങ്ങൾ നിർബന്ധമായും പാസായിരിക്കണം.സ്ട്രീം രണ്ടിലേക്കു പരിഗണിക്കുന്നതിന് കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ നിർബന്ധമായും പാസായിരിക്കണം. |
|
5 |
Q |
ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് എന്തെങ്കിലും മുൻഗണന ഉണ്ടോ ? |
|
|
A |
ഇല്ല. |
|
6 |
Q |
ഒരു പ്രാവശ്യം പോളിടെക്നിക്ക് പഠനം പൂർത്തിയാക്കിവർക്ക് വീണ്ടും പ്രവേശനം ലഭിക്കുമോ ? |
|
|
A |
ഒരു പ്രോഗ്രാമിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ അർഹത നേടിയ വിദ്യാർത്ഥിക് വീണ്ടും അതേ പ്രോഗ്രാമിൽ ചേരാൻ സാധിക്കുന്നതല്ല. മറ്റൊരു പ്രോഗ്രാമിൽ ചേരുകയാണെങ്കിൽ വാർഷിക ട്യൂഷൻ ഫീസായി 25000 രൂപ നൽകേണ്ടതാണ്. അത്തരക്കാർ എല്ലാ സെമെസ്റ്ററിലെയും എല്ലാ പരീക്ഷകളും എഴുതേണ്ടതും ആണ്. |
|
7 |
Q |
THSLC പാസായവർക്ക് പ്രത്യേക സംവരണം ലഭിക്കുമോ ? |
|
|
A |
THSLC പാസായവർക്ക് 10% സീറ്റുകൾ എല്ലാ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലും സംവരണം ചെയ്തിട്ടുണ്ട്. |
|
8 |
Q |
ITI/KGCE പാസായവർക്ക് പ്രത്യേക സംവരണം ലഭിക്കുമോ ? |
|
|
A |
ഇല്ല. |
|
9 |
Q |
Aspirational Districts എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്. അത്തരം ജില്ലകളിൽ ഉള്ളവർക്ക് എന്തെങ്കിലും മുൻഗണന ഉണ്ടോ ? |
|
|
A |
വയനാട് ജില്ലയെ AICTE നിർദേശ പ്രകാരം aspirational districts ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 8, 9, 10 ക്ലാസ്സുകളിൽ മുകളിൽ പറഞ്ഞിട്ടുള്ള ജില്ലകളിൽ പഠിച്ചു വരുന്നവരോ മുകളിൽ പറഞ്ഞിട്ടുള്ള ജില്ലകളിൽ നേറ്റിവിറ്റി ഉള്ളവർക്കോ ഇൻഡക്സ് മാർക്ക് കണക്കാക്കുമ്പോൾ 0.5 മാർക്ക് ബോണസ് ആയി നൽകുന്നതാണ്. |
|
10 |
Q |
AICTE യുടെ Tuition Fee Waiver Scheme എന്താണ് ? |
|
|
A |
എല്ലാ പോളിടെക്നിക്കുകളിലെയും എല്ലാ പ്രോഗ്രാമുകളിലേക്കും 5% സീറ്റ് വാർഷിക വരുമാനം 8,00,000 രൂപയോ അതിൽ താഴയോ ഉള്ള ജനറൽ അടക്കമുള്ള എല്ലാ വിഭാഗക്കാർക്കും വേണ്ടി മാറ്റി വച്ചിട്ടുണ്ട്. അത്തരം സ്കീമിൽ അഡ്മിഷൻ ലഭിക്കുന്നവർക്ക് ട്യൂഷൻ ഫീ ഒഴിവാക്കി നൽകുന്നതാണ്. അവർ അഡ്മിഷൻ സമയത്ത് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ് . |
|
11 |
Q |
ജനറൽ വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സീറ്റ് സംവരണം ലഭ്യമാണോ ? |
|
|
A |
Economically Weaker Section (EWS) ൽ പെടുന്നവർക്ക് (മറ്റു ജാതി-മത സംവരണങ്ങൾ ഒന്നും ലഭിക്കാത്തവർ) 10% സീറ്റിലേക്ക് സംവരണം ലഭിക്കുന്നതാണ്. അത്തരം സംവരണത്തിന് അർഹതപ്പെട്ടവർ Annexure XVI പ്രകാരമുള്ള സർട്ടിഫിക്കറ്റ് അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്. |
|
12 |
Q |
ജനറൽ വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കുമോ ? |
|
|
A |
വാർഷിക വരുമാനം 100000 രൂപയോ അതിൽ താഴയോ ഉള്ള ജനറൽ അടക്കമുള്ള എല്ലാ വിഭാഗക്കാർക്കും ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. |
|
13 |
Q |
സ്വകാര്യ Self Financing പോളിടെക്നിക്കുകളിലെ 50% ഗവൺമെൻറ് സീറ്റുകളിൽ അഡ്മിഷൻ ലഭിക്കുന്ന SC/ST വിഭാഗക്കാർക്ക് ഫീസ് അനുകൂല്യം ലഭിക്കുമോ ? |
|
|
A |
ലഭിക്കുന്നതാണ് |
|
14 |
Q |
ഓൺലൈൻ പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് തൽസമയം മറുപടി ലഭിക്കാനായി ഫോൺ നംമ്പറുകൾ ലഭ്യമാണോ ? |
|
|
A |
www.polyadmission.org എന്ന വെബ്സൈറ്റിൽ Contact Us എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ സംസ്ഥാനത്തെ എല്ലാ ഗവണ്മെന്റ് / എയ്ഡഡ് / സാശ്രയ പോളിടെക്നിക്കുകളിലെയും വിദ്യാർഥികളുടെ സംശയ നിവാരണത്തിനായി രൂപീകരിച്ചിട്ടുള്ള ഹെൽപ് ഡെസ്കുകളിലുള്ള വിവിധ നമ്പറുകൾ ലഭ്യമാണ്. |
|
15 |
Q |
പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് തുടർ വർഷങ്ങളിൽ സ്ഥാപന മാറ്റം ലഭിക്കുമോ ? |
|
|
A |
സെമസ്റ്റർ ഇടവേളകളിൽ സ്ഥാപന മാറ്റത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ റാങ്കിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ ഉണ്ടെങ്കിൽ അനുവദിക്കുന്നതാണ്. |
|
16 |
Q |
ഒരു നിശ്ചിത പ്രോഗ്രാമിൽ പ്രവേശനം നേടിയ വിദ്യാർത്ഥിക്ക് രണ്ടാം വർഷം പ്രോഗ്രാമിൽ മാറ്റം വരുത്താൻ സാധിക്കുമോ ? |
|
|
A |
സാധിക്കുകയില്ല |
|